District News
ചേര്‍ത്തല: ചേര്‍ത്തല മുട്ടം സിഎല്‍സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 32-ാമത് അഖില കേരള ക്വിസ് മത്സരം ഏഴിനു പാസ്റ്ററല്‍ സെന്ററില്‍ നടക്കും. ഒരു സ്കൂളില്‍നിന്നും രണ്ടുപേരടങ്ങുന്ന രണ്ടു ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. മത്സരദിനത്തില്‍ തത്സമയ രജിസ്ട്രേഷനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, സിഎല്‍സി പ്രമോട്ടര്‍ ഫാ. സച്ചിന് മാമ്പുഴയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ മിലന് തോമസ്, പ്രസിഡന്റ് ജോബിന് ജോസഫ്, സെക്രട്ടറി ജീവന് തോമസ്, ആന്റണി വലിയവീട്ടില്‍, ഡോ. ബിജു സ്കറിയ എന്നിവര്‍ അറിയിച്ചു.
15001,10001, 7501 എന്നീക്രമത്തിലാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. 60 ടീമുകളാണ് മത്സരിക്കുന്നത്. ഏഴിനു രാവിലെ ഒമ്പതിനു ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിട്ടി സെക്രട്ടറി സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജ് പ്രമോദ് മുരളി മത്സരം ഉദ്ഘാടനം ചെയ്യും. ഫാ. ജോഷി വേഴപ്പറമ്പില്‍ അധ്യക്ഷനാകും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനദാനം നടത്തും.